ലഖ്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത്ത് മണ്ഡലത്തിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയില്ലെങ്കിൽ ബിജെപി എംപി വരുൺ ഗാന്ധി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. 2019ൽ പിലിഭിത്ത് മണ്ഡലത്തിൽ നിന്ന് വിജയിച്ച വരുൺ ഗാന്ധി മൂന്നാം തവണയും സീറ്റ് ഉറപ്പിച്ചിരുന്നു.
ആദ്യ രണ്ട് സ്ഥാനാർത്ഥി പട്ടികയിലും വരുൺ ഗാന്ധിയുടെയോ അമ്മ മേനക ഗാന്ധിയുടെയോ പേരുണ്ടായിരുന്നില്ല. ഇതോടെ ഇരുവരെയും ഇത്തവണ പാർട്ടി പരിഗണിക്കുന്നില്ലെന്ന അഭ്യൂഹം ശക്തമായത്.
നിലവില്‍ രണ്ട് പേരും എംപിമാരാണ്. വരുൺ ഗാന്ധിക്ക് ടിക്കറ്റ് നൽകുന്നതിനെ സംസ്ഥാനതല ബിജെപി നേതാക്കളെല്ലാം കോർ കമ്മിറ്റി യോഗത്തിൽ എതിർത്തിരുന്നു.
ഇതിനിടെയാണ് വേണ്ടിവന്നാല്‍ പിലിഭിത്തില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കങ്ങള്‍ വരുണ്‍ തുടങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ബിജെപി ടിക്കറ്റ് നിഷേധിച്ചാൽ വരുൺ ഗാന്ധിയെ പിലിഭിത്തിൽ നിന്ന് പാർട്ടി മത്സരിപ്പിക്കുമോ എന്ന ചോദ്യത്തിന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മറുപടി നൽകി. വരുൺ ഗാന്ധിക്ക് ടിക്കറ്റ് നൽകണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്