കോൺഗ്രസ് വീണ്ടും പെട്ടു; 1700 കോടിയുടെ നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്

MARCH 29, 2024, 8:19 AM

ന്യൂഡൽഹി: കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായ നികുതി വകുപ്പ്. 1,700 കോടിയുടെ പുതിയ നോട്ടീസ് ആദായനികുതി വകുപ്പ് കോൺഗ്രസിന് കൈമാറി.

തുകയിൽ 2017-18 മുതൽ 20-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയും ഉൾപ്പെടുന്നു. ഈ കാലയളവിലെ നികുതി പുനർനിർണയിക്കാനുള്ള ആദായനികുതി വകുപ്പിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. നേരത്തെ 2014-15, 16- 17 വരെയുള്ള പുനർ നിർണയം ചോദ്യം ചെയ്തുള്ള ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാമ്ബത്തിക വർ‌ഷം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ്.

vachakam
vachakam
vachakam

രേഖകളൊന്നുമില്ലാതെയാണ് നോട്ടീസെന്നു കോണ്‍ഗ്രസ് ആരോപിക്കുന്നു. ആദയ നികുതി വകുപ്പിന്റെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും പാർട്ടി ആരോപിച്ചു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam