കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ ശേഷം പുതിയ ഫെയ്‌സ്ബുക് പോസ്റ്റുമായി പദ്മജ വേണുഗോപാല്‍. സംഘ പരിവാറിലേക്ക് കളംമാറിയ പദ്മജയെ കണക്കിന് വിമര്‍ശിച്ച് ട്രോളുകളും പരിഹാസങ്ങളും സമൂഹ മാധ്യമങ്ങളിലടക്കം നിറയുന്ന പശ്ചാത്തലത്തില്‍ അവയ്ക്ക് മറുപടിയെന്നോണമാണ് പദ്മജയുടെ പോസ്റ്റ്. രണ്ട് ദിവസമായി നന്നായി ചീത്ത കേള്‍ക്കുന്നുണ്ടെന്നും അതില്‍ ഒരു വിഷമവും തോന്നുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.
കോണ്‍ഗ്രസില്‍ അനുഭവിച്ച നാണക്കേടും അപമാനവും ഇപ്പോഴത്തെ ചീത്ത വിളികളേക്കാള്‍ കഠിനമായിരുന്നുവെന്ന് പറയുന്ന പദ്മജ താന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞോണ്ടിരിക്കേണ്ടെന്നും ആവശ്യപ്പെടുന്നുണ്ട്. താന്‍ ഒരു കഴിവുമില്ലാത്ത ആളാണെന്ന് സമ്മതിക്കുന്നുവെന്നും അപ്പോള്‍ പിന്നെ ഒരു കുഴപ്പവുമില്ലല്ലോ എന്നും സൂചിപ്പിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പുതിയ പോസ്റ്റിനടിയിലും പത്മജയെ നിശിതമായി വിമര്‍ശിച്ചാണ് കമന്റുകളേറെയും. 'കെ കരുണാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ എന്നത് മാത്രം ആണ് ഇതുവരെ ഉള്ള നിങ്ങളുടെ വാല്യൂ... ഇനി മുതല്‍ ഒരിടത്തും ഗതികിട്ടാതെ കേരളത്തിലെ ബിജെപിയില്‍ ഭിക്ഷ യാചിച്ചെത്തിയ പഴയ കോണ്‍ഗ്രസ് നേതാവിന്റെ മകളായ ഹതഭാഗ്യ... ഒരു പഞ്ചായത്ത് മെമ്പര്‍ ആകാന്‍ പോലും തക്ക ജനപ്രീതി ഇല്ലെങ്കിലും കരുണാകരന്‍ എന്ന പേരുള്ളതു കൊണ്ടാണ് നിങ്ങളെ അവര്‍ ഇപ്പോള്‍ കാര്യമായി സ്വീകരിച്ചത്... ഇലക്ഷന്‍ കഴിയുമ്പോള്‍ യാതൊരു വിലയുമില്ലാതെ ഒരു മൂലയ്ക്ക് ആകുന്നത് ജനങ്ങള്‍ കാണും. കാരണം അവര്‍ക്ക് നിങ്ങള്‍ ആരും അല്ല...അവരുടെ പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച ആളുമല്ല കരുണാകരന്‍... ടീ ആശംസകള്‍. എന്തായാലും കോണ്‍ഗ്രസ് ഇത്തരം നിലപാട് ഇല്ലാത്തവരില്‍ നിന്നും രക്ഷപെട്ടു വരുന്നുണ്ട്' -കമന്റുകള്‍ ഇങ്ങനെയായിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
നമസ്‌കാരം. ഞാന്‍ രണ്ട് ദിവസമായി നല്ലവണ്ണം ചീത്ത കേള്‍ക്കുന്നുണ്ട്. എനിക്ക് ഒരു വിഷമവും തോന്നാറില്ല. കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ അനുഭവിച്ച നാണക്കേടും അപമാനത്തോളവും ഇത് വരില്ല. ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് ദിവസവും പറഞ്ഞോണ്ട് ഇരിക്കേണ്ട. അത് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ വിചാരിക്കും അപ്പോള്‍ അതില്‍ വല്ല കാര്യവുമുണ്ടോ എന്ന്? ഞാന്‍ ഒരു കഴിവുമില്ലാത്ത ആളാണ് എന്ന് സമ്മതിക്കുന്നു. അപ്പോള്‍ പിന്നെ കുഴപ്പമില്ല അല്ലെ?
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്