ബംഗളൂരു: കർണാടകയില്‍ 18 ബിജെപി എംഎല്‍എമാരെ സസ്പെൻഡുചെയ്തു. ഹണി ട്രാപ്പ് പ്രതിഷേധത്തിനു പിന്നാലെയാണ് നടപടി.
അതേസമയം പ്രതിഷേധം തുടരുമെന്ന് ബിജെപി അറിയിച്ചു. കർണാടകയിലെ ഒരു മന്ത്രിയെ കുടുക്കാൻ രണ്ട് തവണ ഹണി ട്രാപ്പ് ശ്രമം നടന്നെന്ന് മന്ത്രി സതീഷ് ജർക്കിഹോളി വെളിപ്പെടുത്തിയിരുന്നു.
48 എംഎല്‍എമാർ ഹണി ട്രാപ്പിലെന്ന് സഹകരണ വകുപ്പ് മന്ത്രി കെ.എൻ. രാജണ്ണയും പറഞ്ഞിരുന്നു. ഇതില്‍ ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും എംഎല്‍എമാർ ഉണ്ട്.
ദേശീയ പാർട്ടികളിലെ എംഎല്‍എ മാരും ഹണി ട്രാപ്പിന് ഇരകളാണ്. തനിക്ക് നേരെയും ഹണി ട്രാപ്പിന് ശ്രമം നടന്നെന്ന് രാജണ്ണ വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്