സജീവ രാഷ്ട്രീയം ഉപേക്ഷിച്ച്‌ മുൻ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍

MARCH 3, 2024, 2:58 PM

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് മുതിർന്ന ബിജെപി നേതാവ് ഹർഷവർധൻ രാഷ്ട്രീയം ഉപേക്ഷിച്ചു. ഇനി രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് ഹർഷ് വർധൻ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ഡൽഹിയിലെ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയിൽ ഹർഷവർദ്ധൻ്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.

മുപ്പത് വര്‍ഷത്തെ തെരഞ്ഞെടുപ്പ് ജീവിതത്തിനിടെ, അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും പാര്‍ട്ടി സംഘടനയിലും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളിലും നിരവധി സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു.

vachakam
vachakam
vachakam

എന്റെ വേരുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. 50 വര്‍ഷം മുന്‍പ് കാന്‍പൂരിലെ ജിഎസ്‌വിഎം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേര്‍ന്നപ്പോള്‍ ദരിദ്ര ജനവിഭാഗങ്ങളെ സേവിക്കുക എന്നതായിരുന്നു ലക്ഷ്യം. അന്നത്തെ ആര്‍എസ്‌എസ് നേതൃത്വത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്.' - ഹര്‍ഷ് വര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു

മുൻ കേന്ദ്ര ആരോഗ്യമന്ത്രിയായിരുന്നു ഹർഷവർധൻ. ചാന്ദ്‌നി ചൗക്ക് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്കും ഇക്കുറി സീറ്റില്ല. പകരം, സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് ഈ മണ്ഡലത്തില്‍നിന്ന് ജനവിധി തേടും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam