സര്‍ക്കാരിന് സാവകാശം നല്‍കണം; ഭരണം മാറുന്നതിനൊപ്പം സമരത്തിനിറങ്ങുന്ന രീതി ഒഴിവാക്കണമെന്ന് സി.പി.ഐ

MAY 11, 2026, 8:21 PM

തിരുവനന്തപുരം: എല്‍.ഡി.എഫിനേറ്റ കനത്തതിരിച്ചടി ജനങ്ങളുടെ മുന്നറിയിപ്പായി കാണണമെന്ന് സി.പി.ഐ. ഭരണം മാറുന്നതിനൊപ്പം സമരത്തിനിറങ്ങുന്ന രീതി ഒഴിവാക്കണമെന്നും പാര്‍ട്ടി വിലയിരുത്തി. ആറ് മാസമെങ്കിലും സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാവകാശം നല്‍കണമെന്നാണ് സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലുണ്ടായ പൊതുധാരണ.

അതേസമയം രാഷ്ട്രീയസാഹചര്യം വിലയിരുത്തി അതത് സമയത്ത് ഉചിതമായ തീരുമാനമെടുക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. ആറുമാസം പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള സംഘടനാനടപടികള്‍ക്ക് ശ്രദ്ധകൊടുക്കണമെന്നാണ് തീരുമാനം.

ചാത്തന്നൂര്‍, ചടയമംഗലം, വൈക്കം, നാദാപുരം മണ്ഡലങ്ങളിലെ തോല്‍വി സംഘടനാവീഴ്ചയായി കാണണമെന്ന അഭിപ്രായവും നേതാക്കള്‍ പങ്കുവെച്ചു. ഇവിടത്തെ തോല്‍വി പരിശോധിക്കാന്‍ പാര്‍ട്ടി കമ്മിഷനെ നിയോഗിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, കമ്മിഷന്‍ വേണ്ടെന്നും വിശദപരിശോധന കൂട്ടായി നടത്തിയാല്‍ അതില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നുമാണ് യോഗത്തിലുണ്ടായ ധാരണ.

കൂടാതെ പത്ത് വര്‍ഷത്തെ ഭരണം പാര്‍ട്ടി സംവിധാനങ്ങളെ മരവിപ്പിച്ചിട്ടുണ്ടെന്ന അഭിപ്രായം നേതാക്കള്‍ക്കുണ്ട്. അതിനെ മാറ്റിയെടുക്കാനായുള്ള സംഘടനാ പരിപാടികളും സംസ്ഥാന കൗണ്‍സില്‍ തയ്യാറാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam