കോട്ടയം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. സ്ഥാനാര്‍ത്ഥിത്വം പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയും നാളെ യോഗം ചേരുന്നുണ്ട്.
കോട്ടയത്ത് സ്ഥാനാര്‍ത്ഥി മോഹവുമായി നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ജയസാധ്യത കൂടുതലുള്ള ആള്‍ തന്നെ വേണം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഇതോടെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് നറുക്ക് വീണത്. ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം പി.ജെ ജോസഫ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. നാളെ ചേരുന്ന ഉന്നതാധികാര സമിതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള അന്തിമ തീരുമാനം പ്രഖ്യാപിക്കാനുള്ള ചുമതല അടക്കം നിര്‍ദേശിക്കും.
കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ്, എം.പി ജോസഫ്, സജി മഞ്ഞക്കടമ്പില്‍, പി.സി തോമസ് എന്നിവര്‍ കോട്ടയത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനാണ് മണ്ഡലത്തില്‍ പൊതുസ്വീകാര്യത എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ നിര്‍ണായകമായ ക്രൈസ്തവ സഭകളുടെ പിന്തുണയും ഫ്രാന്‍സിസ് ജോര്‍ജിന് തുണയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്