ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയിൽ ചേർന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് .
അതേസമയം പച്ചൗരിയെ കൂടാതെ മുൻ എംപി ഗജേന്ദ്ര സിംഗ് രാജുഖേദിയും പാർട്ടിയുടെ മുൻ എംഎൽഎമാരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഭോപ്പാലിലെ പാർട്ടി ആസ്ഥാനത്ത് ഇന്ന് രാവിലെയാണ് പച്ചൗരി, രാജുഖേദി, മുൻ എംഎൽഎമാരായ സഞ്ജയ് ശുക്ല, അർജുൻ പാലിയ, വിശാൽ പട്ടേൽ എന്നിവർ അംഗത്വം സ്വീകരിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന ബിജെപി അധ്യക്ഷൻ വി.ഡി ശർമ, മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഗാന്ധി കുടുംബവുമായി അടുപ്പമുണ്ടായിരുന്ന പച്ചൗരി നാല് തവണ രാജ്യസഭാംഗമായിരുന്നു. കൂടാതെ കേന്ദ്ര പ്രതിരോധ (പ്രതിരോധ ഉൽപ്പാദനവും വിതരണവും) സഹമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്