പട്‌ന: തന്റെ പാര്‍ട്ടി എന്‍ഡിഎ വിടുകയാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും രാഷ്ട്രീയ ലോക്ശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി) അധ്യക്ഷനുമായ പശുപതി കുമാര്‍പരസ്.
അംബേദ്കര്‍ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പട്നയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിഹാറിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍.
''2014 മുതല്‍ ഞാന്‍ ബിജെപിയുമായും എന്‍ഡിഎയുമായും സഖ്യത്തിലായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ എന്‍ഡിഎയുമായി ഒരു ബന്ധവുമില്ല'', പരസ് പറഞ്ഞു.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 243 സീറ്റില്‍ തന്റെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടാണ് പരസ് എന്‍ഡിഎ വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്