ന്യൂഡല്‍ഹി: 2026 അസം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രമുഖരെ തട്ടകത്തിലെത്തിച്ച് ബിജെപി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അമ്പതോളം പേര്‍ വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നു. വടക്കുകിഴക്കന്‍ മേഖലയിലെ വിഘടനവാദ സംഘടനയായ ഉള്‍ഫയുടെ മുന്‍ കമാന്‍ഡറും മുന്‍ എഎപി പ്രസിഡന്റും ഇക്കൂട്ടത്തില്‍പ്പെടും.
ഗുവാഹത്തിയിലെ പാര്‍ട്ടി ആസ്ഥാനമായ അടല്‍ ബിഹാരി വാജ്പേയി ഭവനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇവര്‍ അംഗത്വമെടുത്തത്. ഉള്‍ഫയുടെ മുന്‍ കമാന്‍ഡറായ മനോജ് രാഭയാണ് ബിജെപിയിലെത്തിയത്. ദൃഷ്ടി രാജ്ഖോവ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. സംസ്ഥാനത്തെ മുന്‍ എഎപി പ്രസിഡന്റ് മനോജ് ധനോവറും ബിജെപി പാളയത്തിലെത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എഎപി ടിക്കറ്റില്‍ മത്സരിച്ചയാളാണ് ധനോവര്‍.
1988-ലാണ് ദൃഷ്ടി രാജ്‌ഖോവ ഉള്‍ഫയില്‍ ചേരുന്നത്. മ്യാന്‍മാര്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇയാള്‍ ആയുധ പരിശീലനം നേടിയിരുന്നതായാണ് വിവരം. 2020-ല്‍ മേഘാലയയില്‍ വെച്ച് സുരക്ഷാസേനയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 1990 മുതല്‍ തീവ്രവാദ സംഘടനയായി മുദ്രകുത്തി രാജ്യത്ത് നിരോധിച്ച സംഘനയായിരുന്നു ഉള്‍ഫ.
പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസില്‍ നിന്നും മറ്റ് പ്രാദേശിക പാര്‍ട്ടികളില്‍ നിന്നും വന്നവരാണെന്നും ഇവര്‍ രാജ്യത്തെ സേവിക്കുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും അസം ബിജെപി അധ്യക്ഷന്‍ ദിലീപ് സൈക്കിയ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്