ദില്ലി: മുന്‍ എം പിയും കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവുമായ ടി എന്‍ പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു.
എഐസിസി സെക്രട്ടറിയായിരുന്ന പി സി വിഷ്ണുനാഥിനെ കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി ചുമതലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലെ ഒഴിവ് കൂടി കണക്കിലെടുത്താണ് തീരുമാനം.
എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടെയും ലക്ഷദ്വീപിന്‍റെയും ചുമതല ടിഎൻ പ്രതാപന് നല്‍കി.
യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിനും എഐസിസി സെക്രട്ടറി പദവി നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
