മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പദ്മാകർ വാൽവി ബിജെപിയിലേക്ക് പോകുന്നതായി റിപ്പോർട്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻ കുലേയുമായി പദ്മാകർ വാൽവി കൂടിക്കാഴ്ച നടത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നന്ദൂർബാർ ജില്ലയിലെ കോൺഗ്രസിന്റെ പ്രബലനായ നേതാവാണ് വാൽവി. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി നന്ദൂർബറിൽ രാഹുൽ ഗാന്ധി പൊതുസമ്മേളനം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്