കൊച്ചി: കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് എറണാകുളം. കളമശേരി, പറവൂർ, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തൂറ, എറണാകുളം, തൃക്കാക്കര നിയമസഭ മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭ മണ്ഡലത്തില്‍ വരുന്നത്.
ലാറ്റിന്‍ കത്തോലിക്ക വോട്ടുകള്‍ ഏറ്റവും കൂടുതലുള്ള മണ്ഡലമാണ് എറണാകുളം.
2019ലെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഹൈബി ഈഡന്‍ 1,69,053 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് എറണാകുളം.
വീണ്ടുമൊരുക്കല്‍ക്കൂടി ഹൈബി ഈഡനാണ് കോണ്‍ഗ്രസിനായി മണ്ഡലത്തില്‍ ഇറങ്ങുന്നത്. സിപിഎം ലാറ്റിന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് കെ ജെ ഷൈനിനെയാണ് രംഗത്തിറക്കിയത്.
ഡോ. കെ എസ് രാധാകൃഷ്ണനാണ് ബിജെപി സ്ഥാനാർഥി. ട്വന്‍റി 20 കിഴക്കമ്പലത്തിനും എറണാകുളത്ത് സ്ഥാനാർഥിയുണ്ട് എന്ന പ്രത്യേകതയുണ്ട്. അഡ്വ ആന്‍റണി ജൂഡാണ് മത്സരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്