കമല്‍ ഹാസൻ മക്കള്‍ നീതി മയ്യം പാർട്ടിയുടെ അടിയന്തര യോഗം വിളിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച ചെന്നൈയില്‍ വച്ചാണ് അടിയന്തര യോഗം നടക്കുക എന്നാണ് പുറത്തു വരുന്ന വിവരം. കമല്‍ഹാസൻ ഡിഎംകെ സഖ്യത്തില്‍ ചേരുമെന്ന അഭ്യൂഹത്തിനിടെയാണ് ഈ അടിയന്തര യോഗത്തെ കുറിച്ചുള്ള വാർത്ത പുറത്തു വന്നിരിക്കുന്നത്.
കോയമ്പത്തൂര്‍ അടക്കം മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നേരത്തെ തന്നെ മക്കള്‍ നീതിമയ്യം ഭാരവാഹികളെ തീരുമാനിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുപോലെ കമല്‍ഹാസന്‍ കോയമ്പത്തൂരില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം നിലവില്‍ ഡിഎംകെ സഖ്യകക്ഷിയായ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കോയമ്പത്തൂര്‍. നിലവില്‍ സിപിഎമ്മിന് തന്നെ സീറ്റ് നല്‍കാനാണ് സാധ്യത. എന്നാൽ ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ മാത്രമെ കമലിന് കോയമ്പത്തൂരില്‍ മത്സരിക്കാനാകൂ എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്