പോളിംഗ് ബൂത്തിലെത്തുമ്പോൾ നമ്മുടെ കയ്യില്‍ പുരട്ടുന്നൊരു നീല മഷിയില്ലേ? ഇതെവിടെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാമോ? ഒരു തെരഞ്ഞടുപ്പിന് ഇന്ത്യയിലാകെ എത്ര ലിറ്റര്‍ മഷി വേണ്ടിവരുമെന്ന് അറിയാമോ?
അതിനുള്ള മറുപടിയാണ് മൈസൂർ പെയിൻ്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡ് കമ്പനി. പോളിംഗ് ബൂത്തിൽ എത്തുമ്പോൾ സമ്മതിദായകന്റെ ഇടത് ചൂണ്ടു വിരലിൽ പുരട്ടുന്ന ആ മായ്ക്കാനാവാത്ത മഷി തയാറാക്കുന്നത് ഈ കമ്പനിയാണ്.
ഈ മഷി നിർമ്മിക്കാൻ അധികാരമുള്ള രാജ്യത്തെ ഏക സ്ഥാപനമാണിത്. ഇത്തവണ ഈ കമ്പനിക്ക് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് റെക്കോർഡ് ഓർഡറാണ് ലഭിച്ചിരിക്കുന്നത്.
10 മില്ലി വീതമുള്ള 27 ലക്ഷം ചെറിയ കുപ്പികളിൽ മഷി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ആവശ്യമാണ്. 700 പേർക്ക് ഒരു കുപ്പി മഷി മതി. 174 രൂപയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വില. മഷി എത്തിക്കാനുള്ള ചെലവുൾപ്പെടെ മൊത്തം 50 കോടി രൂപയാണ് കമ്പനിക്ക് ലഭിക്കുന്നത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വേണ്ട മഷി മുഴുവൻ മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ് കമ്പനിയിൽ തയാറായി കഴിഞ്ഞു. ഏറ്റവും കൂടുതൽ മഷി വേണ്ടത് ഉത്തർപ്രദേശിലേക്കും കുറവ് ലക്ഷദ്വീപിലേക്കുമാണ്. സിൽവർ നൈട്രേറ്റാണ് പ്രധാന ചേരുവ.
1962 മുതൽ രാജ്യത്തെ തെരഞ്ഞെടുപ്പുകൾക്ക് വേണ്ടി മഷി തയാറാക്കുന്ന മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ് കമ്പനിക്ക് ഇപ്പോൾ വിദേശത്തേയ്ക് കയറ്റുമതിയും ഉണ്ട്. ഇന്ത്യയെപ്പോലെ വോട്ടെടുപ്പിൽ മഷി പുരട്ടുന്ന രീതിയുള്ള രാജ്യങ്ങളിലെക്കാണ് മഷിയുടെ കയറ്റുമതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്