ഡൽഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ നിര്‍ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാർഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ മാറ്റാനാണ് നിർദേശം നൽകിയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
പശ്ചിമബംഗാളിലെ ഡിജിപിയെ നീക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ഹിമാചല്‍പ്രദേശിലെയും മിസോറാമിലെയും ജനറല്‍ അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് സെക്രട്ടറിമാരെയും നീക്കിയിട്ടുണ്ട്.
മിസോറാം, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ ഓഫീസിന്‍റെ ചുമതലയുള്ള സെക്രട്ടറിമാരെയാണ് മാറ്റിയത്. മഹാരാഷ്ട്ര ബിഎംസിയിലെ മുൻസിപ്പല്‍ കമ്മീഷണർ ഇഖ്ബാല്‍ സിങ് ചാഹലിനെയും അഡീഷണല്‍ കമ്മീഷർമാരെയും ഡെപ്യൂട്ടി കമ്മീഷണർമാരെയും നീക്കി എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്