വിജയ്‌യുടെ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; ടിവികെയുടെ പേര് മാറ്റിയേക്കും

FEBRUARY 12, 2024, 12:28 PM

ചെന്നൈ: തമിഴ്‌നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ വക്കീല്‍ നോട്ടീസ്. വിജയ് പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ടി വേല്‍മുരുകന്‍ രജിസ്റ്റര്‍ ചെയ്ത ചുരുക്ക പേരായ ടിവികെ വിജയുടെ പാര്‍ട്ടിക്ക് നല്‍കിയതിനെതിരായാണ് വക്കീല്‍ നോട്ടീസ്. നിലവില്‍ തങ്ങളാണ് ടിവികെ എന്ന പേര് ഉപയോഗിക്കുന്നത് വിജയ്‌യുടെ പാര്‍ട്ടിയും ഇതേ പേര് ഉപയോഗിച്ചാല്‍ പൊതു ജനങ്ങള്‍ക്ക് സംശയം വര്‍ധിക്കുമെന്നാണ് വേല്‍ മുരുകന്റെ പരാതി.

ഈ അടുത്തിടെ വേല്‍മുരുകന്റെ പാര്‍ട്ടിയിലെ കൃഷ്ണഗിരി ജില്ലാ സെക്രട്ടറി വഹനാപകടത്തില്‍ മരിച്ചു. വാര്‍ത്ത വന്നപ്പോള്‍ വിജയ്‌യുടെ പാര്‍ട്ടിയുടെ അണികള്‍ പരിഭ്രാന്തരായി. പിന്നീടാണ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലായത്. ഭാവിയിലും ഇരുപാര്‍ട്ടികള്‍ക്കും ഇടയില്‍ ഇത്തരത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ രീതിയിലെ ആശയ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ഒന്നുകില്‍ ടിവികെ യുടെ ഒപ്പം വിജയ്‌യുടെ പേര് ചേര്‍ക്കണം. അല്ലെങ്കില്‍ തമിഴക വെട്രി കഴകത്തിന്റെ ചുരുക്കപ്പേരില്‍ മാറ്റങ്ങള്‍ വരുത്തണം. വിജയിയുടെ പാര്‍ട്ടിക്ക് ടിവികെ (വി) എന്നോ മറ്റോ പേര് നല്‍കുന്നതാകും നല്ലതെന്ന് വക്കീല്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്നു.

2006-നും 2011-നും ഇടയില്‍ പിഎംകെ പാര്‍ട്ടിയുടെ എംഎല്‍എയായിരുന്നു വേല്‍മുരുകന്‍. പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞ് 2012 ല്‍ ടിവികെ എന്ന പാര്‍ട്ടി രൂപീകരിച്ചു. 2019 ല്‍ ഡിഎംകെ സഖ്യത്തില്‍ ചേര്‍ന്ന അദ്ദേഹം 2021 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പന്നരൂതി മണ്ഡലത്തില്‍ നിന്ന് ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചിരുന്നു. ഇതോടെ ലോക്സഭാ ഇലക്ഷനില്‍ മത്സരിക്കാനുള്ള ആഗ്രഹത്തിലാണ് വേല്‍മുരുകന്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam