ന്യൂഡൽഹി: പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുമ്പോൾ വോട്ടർമാർ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി.
വോട്ടർമാർക്ക് മൊബൈൽ ഫോൺ സൂക്ഷിക്കാൻ പോളിംഗ് സ്റ്റേഷന് പുറത്ത് സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് പരിഷ്കരണ നടപടികളുടെ ഭാഗമാണ് ഈ തീരുമാനം.
പോളിംഗ് ദിവസം, രാഷ്ട്രീയ പാർട്ടികൾ സ്ഥാപിക്കുന്ന ബൂത്തുകൾ പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിൽ പാടില്ല. ഈ ചുറ്റളവിൽ പ്രചാരണവും നിരോധിച്ചിട്ടുണ്ട്.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെയും വ്യവസ്ഥകൾ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്ന് കമ്മീഷൻ അറിയിച്ചു.
പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് സ്വിച്ച് ഓഫ് ചെയ്തിട്ടായിരിക്കണം. എന്നാല്‍ പ്രതികൂലസാഹചര്യങ്ങളുള്ള ഇടങ്ങളില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ മൊബൈല്‍ഫോണ്‍ കൊണ്ടു പോകുന്നതില്‍ ഇളവനുവദിക്കാം.
1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ 49എം വ്യവസ്ഥപ്രകാരം വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം കര്‍ശനമായി പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്