കൊല്‍ക്കത്ത: വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും നേടാനാകുമോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിലെ മുര്‍ഷിദാബാദില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസിനെതിരെ മമത കടന്നാക്രമണം നടത്തിയത്.
'കോണ്‍ഗ്രസ്, നിങ്ങള്‍ 300 ല്‍ 40 സീറ്റ് നേടുമോ എന്ന് എനിക്കറിയില്ല. എന്തിനാണ് ഇത്രയും അഹങ്കാരം? നിങ്ങള്‍ ബംഗാളിലേക്ക് (ഭാരത് ജോഡോ ന്യായ് യാത്രയുമായി) വന്നു. കുറഞ്ഞപക്ഷം എന്നോടെങ്കിലും പറയാമായിരുന്നു. ഞങ്ങളും ഇന്ത്യ സഖ്യത്തില്‍ അംഗമല്ലേ. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വാരണാസിയില്‍ ബിജെപിയെ തോല്‍പ്പിക്കുക. നിങ്ങള്‍ നേരത്തെ വിജയിച്ച സ്ഥലങ്ങളില്‍ പോലും തോല്‍ക്കുകയാണ്!' മമത ആരോപിച്ചു.
'ഉത്തര്‍പ്രദേശില്‍ ഒരു സീറ്റുമില്ല. രാജസ്ഥാനില്‍ നിങ്ങള്‍ ജയിച്ചിട്ടില്ല. ആ സീറ്റുകളില്‍ പോയി ജയിക്കൂ. നിങ്ങള്‍ എത്ര ധൈര്യശാലികളാണെന്ന് ഞാന്‍ കാണട്ടെ. പോയി അലഹബാദില്‍ ജയിക്കൂ, വാരാണസിയില്‍ ജയിക്കൂ. നോക്കാം നിങ്ങള്‍ എത്ര ധൈര്യശാലിയാണെന്ന്!' മമത പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്ര നയിച്ച് ബംഗാളിലെത്തിയ രാഹുല്‍ ഗാന്ധി ബീഡി തൊഴിലാളികളുമായി സംവദിച്ചതിനെയും മമത പരിഹസിച്ചു. രാഹുലിന്റേത് ഫോട്ടോഷൂട്ട് മാത്രമാണെന്നും ഒരു ചായക്കടയ.ില്‍ പോലും പോകാത്തവരാണ് ബീഡി തൊഴിലാളികളോടൊപ്പം ഇരിക്കുന്നതെന്നും മമത പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ 2 സീറ്റുകള്‍ മല്‍സരിക്കാന്‍ വിട്ടുനല്‍കാമെന്ന മമതയുടെ വാഗ്ദാനം കോണ്‍ഗ്രസ് തള്‌ളിയതോടെ സംസ്ഥാനത്ത് ഇന്ത്യ മുന്നണി തകര്‍ന്നിരുന്നു. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ മമത ബാനര്‍ജിയുടെ കടുത്ത ആക്രമണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്