പട്‌ന: സഖ്യം പിരിഞ്ഞതിന് ശേഷം ആദ്യമായി പരസ്പരം കണ്ടുമുട്ടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവും. നിയമസഭാ കോംപ്ലക്‌സിലാണ് ഇരു നേതാക്കളും വീണ്ടും കണ്ടുമുട്ടിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് പത്രിക സമര്‍പ്പിച്ച മനോജ് ഝായുടെയും സഞ്ജയ് യാദവിന്റെയും മനോവീര്യം ഉയര്‍ത്താന്‍ എത്തിയതായിരുന്നു ലാലു പ്രസാദ് യാദവ്.
പരസ്പരം അഭിവാദ്യം ചെയ്ത ലാലുവും നിതീഷും തമാശകള്‍ പറഞ്ഞ് ചിരിക്കുന്നത് കാണാമായിരുന്നു. ലാലു കുടുംബത്തെയും ആര്‍ജെഡിയെയും ശക്തമായി വിമര്‍ഷിച്ച ശേഷമാണ് നിതീഷ് എന്‍ഡിഎയിലേക്ക് പോയത്. ഈ ഉരസലിന്റെ ബാക്കിപത്രമൊന്നും മുതിര്‍ന്ന നേതാക്കള്‍ കണ്ടുമുട്ടിയപ്പോള്‍ ദൃശ്യമായില്ല.
നിതീഷ് കുമാറുമായി അടുപ്പം പുലര്‍ത്താന്‍ ഇപ്പോഴും തയ്യാറാണെന്നാണോ സൗഹൃദം സൂചിപ്പിക്കുന്നതെന്ന് ലാലു പ്രസാദിനോട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. 'അദ്ദേഹം മടങ്ങിവരട്ടെ. അപ്പോള്‍ നോക്കാം,' എന്നായിരുന്നു ആര്‍ജെഡി മേധാവിയുടെ മറുപടി.
മുന്‍ സഖ്യകക്ഷിക്കായി വാതില്‍ ഇപ്പോഴും തുറന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, പ്രസാദ് മറുപടി പറഞ്ഞു, 'അത് എപ്പോഴും തുറന്നിരിക്കും' എന്നായിരുന്നു സഖ്യസാധ്യത തള്ളാതെയുള്ള മറുപടി.
എന്നാല്‍ ജെഡിയു മുഖ്യ വക്താവും എംഎല്‍സിയുമായ നീരജ് കുമാര്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിച്ചു. ''വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടുണ്ടെന്ന് ലാലു ജി പറയുന്നു. അലിഗഢിലെ പ്രസിദ്ധമായ പൂട്ട് വാതിലുകളില്‍ വെച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയണം. ആര്‍ജെഡി ഞങ്ങളുമായി അധികാരം പങ്കിട്ടപ്പോഴെല്ലാം അത് അഴിമതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഞങ്ങളുടെ നേതാവ് നിതീഷ് കുമാര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തിരിച്ചുപോകുമോയെന്ന ചോദ്യം ഉദിക്കുന്നില്ല,' നീരജ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്