ബി.ജെ.പിക്കെതിരായി ദീദി വിജയിക്കണം; തൃണമൂലിന് പിന്തുണ പ്രഖ്യാപിച്ച് കെജ്രിവാള്‍

APRIL 27, 2026, 1:20 AM

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി കൂട്ടുകെട്ടിനെതിരെ വിമര്‍ശനവുമായി ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് കെജ്രിവാള്‍ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് എസ്.ഐ.ആര്‍ നടപടിയുടെ ഭാഗമായി 27 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തത് അവരുടെ പൗരത്വ രേഖകളെ ലക്ഷ്യം വെച്ചുള്ള വലിയ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനായി 3.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും അയല്‍ക്കാരോടും ഈ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ പറയുക. വോട്ട് നേടാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായി നിങ്ങളുടെ പൗരത്വ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്കെതിരായ ഈ പോരാട്ടത്തില്‍ ദീദി വിജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam