തിരുവനന്തപുരം: മുന്‍ ഡിസിസി പ്രസിഡന്റ് പാലോട് രവിക്ക് ശ്രദ്ധക്കുറവുണ്ടായെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാജിയില്‍ ചര്‍ച്ചയുണ്ടായെന്നും രാജി നല്‍കി, സ്വീകരിച്ചുവെന്നും ആണ് സണ്ണി ജോസഫ് പറഞ്ഞത്.
അതേസമയം അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ദുരുദ്ദേശമില്ലെന്നും പ്രവര്‍ത്തകനെ ഉത്തേജിപ്പിക്കാന്‍ പറഞ്ഞതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ രാജി ചോദിച്ചു വാങ്ങിയോയെന്ന ചോദ്യത്തില്‍ നിന്ന് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.
പാലോട് രവിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത് വലിയ വിവാദമായിരുന്നു. വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് പാലോട് രവി രാജിവെച്ചത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുമായിരുന്നു രാജി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്