ദീപ്തി മേരി വർഗീസ് പറഞ്ഞത് കള്ളമെന്ന് വ്യക്തമാക്കി വിവാദ ദല്ലാൾ ടിജി നന്ദകുമാർ. ദീപ്തി ഇപി ജയരാജനെയാണ് പോയി കണ്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ദീപ്തി ഉമാ തോമസിന് വോട്ട് ചെയ്തില്ല എന്നും നന്ദകുമാർ ആരോപിച്ചു.
വോട്ട് ചെയ്തില്ലെന്ന് മാത്രമല്ല വിവി പാറ്റ് രസീതിന്റെ കോപ്പി തനിക്ക് വാട്സാപ്പിൽ അയച്ചു തരികയും ചെയ്തു. താൻ അത് സൂക്ഷിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞാണ് ദീപ്തി മേരി വർഗീസ് ഇപി ജയരാജനെ പാലാരിവട്ടത്ത് പോയി കണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇപി ജയരാജനും പി രാജീവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദീപ്തി മേരി വർഗീസ് രംഗത്തുവന്നിരുന്നു. സിപിഐഎമ്മിലേക്കും ബിജെപിയിലേക്കുമുള്ള റിക്രൂട്ടറാണ് ഇപി ജയരാജൻ എന്നാണ് ദീപ്തി മാധ്യമങ്ങളോട് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്