തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച പാലോട് രവിയുടെ രാജി തള്ളി കെപിസിസി. സ്വന്തം പഞ്ചായത്തിലെ പ്രസിഡന്റും രണ്ട് അംഗങ്ങളും പാർട്ടി വിട്ടു സിപിഎമ്മിൽ ചേർന്നതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പാലോട് രവി രാജി സമർപ്പിച്ചത്.
പാലോട് രവിയുടെ സേവനം കണക്കിലെടുത്താണു രാജി തള്ളിയതെന്നാണു കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.
രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും പാലോട് രവി അയച്ചുകൊടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം രാജിവയ്‌ക്കേണ്ടെന്ന് ആവശ്യപ്പെട്ട് നേതാക്കൾ രംഗത്തെത്തിയത്.
കോൺഗ്രസ് മണ്ഡലം പുനസംഘടനയുമായി ബന്ധപ്പെട്ടു തുടങ്ങിയ പ്രാദേശിക പ്രശ്നങ്ങളും ജില്ലാ നേതൃത്വവുമായുള്ള തർക്കവുമാണ് പഞ്ചായത്തു പ്രസിഡന്റും രണ്ട് അംഗങ്ങളും പാർട്ടി വിടാൻ കാരണം.
ആറ് അംഗങ്ങളുള്ള കോൺഗ്രസ് മൂന്നു സ്വതന്ത്രരുടെ പിന്തുണയോടെയാണു പഞ്ചായത്തു ഭരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, അംഗങ്ങളായ അൻസാരി, ഷെഹനാസ് എന്നിവരാണു സിപിഎമ്മിൽ ചേർന്നത്.
മൂന്നു പേരും രാജിവച്ചതോടെ കോൺഗ്രിസനു ഭരണം നഷ്ടമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്