ചേര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ മത്സരിപ്പിക്കാന്‍ സി.പി.എം. ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ഉയര്‍ന്നതായാണ് സൂചന. വി.എസിന്റെ കുടുംബവുമായി നേതൃത്വം ബന്ധപ്പെട്ടു എന്നാണ് വിവരം.
കായംകുളത്തോ വി.എസ്. ഒടുവില്‍ പ്രതിനിധാനം ചെയ്ത മലമ്പുഴയിലോ മത്സരിപ്പിക്കാനാണ് ആലോചന. വി.എസിന് പാര്‍ട്ടിക്കുപരി ഉണ്ടായിരുന്ന ജനപിന്തുണ അനുകൂലമാക്കുകയാണ് ലക്ഷ്യം. നിലവില്‍ ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടറാണ് അരുണ്‍കുമാര്‍. ഡയറക്ടറുടെ താത്കാലിക ചുമതലയും ഉണ്ട്. ഉയര്‍ന്ന പദവിയായതിനാല്‍ രാജിവെച്ചേ മത്സരിക്കാനാകൂ.
പാര്‍ട്ടി അംഗമല്ലെങ്കിലും അരുണിനെ മത്സരിപ്പിക്കുന്നതില്‍ തടസമില്ല. മത്സരിച്ചാല്‍ വി.എസ് ഇഫക്ട് പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടായ ക്ഷീണം, ഇത്തരം ജനപക്ഷ തീരുമാനങ്ങളിലൂടെ മറികടക്കാനാകുമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
