പാലക്കാട്: സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെ തള്ളി സിപിഎം ജില്ല സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു രംഗത്ത്.
ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനായില്ല.
സിപിഐ-സിപിഎം ബന്ധം സഹോദര തുല്യമാണ്. അതിനെ എതിർക്കുന്ന പ്രസ്താവനകൾ സി പി എം തള്ളി കളയുമെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐ-സിപിഎം ബന്ധം വളരെ ഊഷ്മളമാണ്. അജയകുമാർ തിരുത്തണം. പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും. അതു പോലും അംഗീകരിക്കില്ലെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു
ദീർഘകാലമായി സിപിഎം സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലായിരുന്നു അജയകുമാറിൻ്റെ പ്രസംഗം. തദേശതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം CPM നും മുഖ്യമന്ത്രിയ്ക്കുമെന്ന സി പി ഐ നേതൃയോഗത്തിൻ്റെ വിമർശനത്തിൻ്റെ തുടർച്ചയായായിരുന്നു അജയകുമാറിൻ്റെ പരസ്യ വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
