ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ സെക്രട്ടറി എം.വി.ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ആറ്റിങ്ങൽ– വി.ജോയ് പത്തനംതിട്ട– ടി.എം.തോമസ് ഐസക്ക് കൊല്ലം– എം.മുകേഷ് ആലപ്പുഴ– എ.എം.ആരിഫ് എറണാകുളം– കെ.ജെ.ഷൈൻ ഇടുക്കി– ജോയ്സ് ജോർജ് ചാലക്കുടി– സി.രവീന്ദ്രനാഥ് പാലക്കാട്– എ.വിജയരാഘവൻ ആലത്തൂർ– കെ.രാധാകൃഷ്ണൻ പൊന്നാനി– കെ.എസ്.ഹംസ മലപ്പുറം– വി.വസീഫ് കോഴിക്കോട്– എളമരം കരീം കണ്ണൂർ– എം.വി.ജയരാജൻ വടകര– കെ.കെ.ശൈലജ കാസർകോട്– എം.വി.ബാലകൃഷ്ണൻ
നാലു സീറ്റുകളില്‍ സിപിഐ കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും മാവേലിക്കരയില്‍ മന്ത്രി പി. പ്രസാദിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എ അരുണ്‍കുമാറും തൃശൂരില്‍ വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയുമാണ് സിപിഐയുടെ സ്ഥാനാര്‍ഥികള്‍.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പന്ന്യന്‍ രവീന്ദ്രനും വിഎസ് സുനില്‍കുമാറും പ്രചാരണം ആരംഭിക്കുകയും ചെയ്തു. കോട്ടയത്ത് തോമസ് ചാഴികാടനാണ് സ്ഥാനാര്‍ഥി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്