കൊല്ലം: കഴിഞ്ഞ തവണ കൈവിട്ടുപോയ കുണ്ടറ സീറ്റ് തിരികെ പിടക്കാൻ സിപിഎം.
മുൻമന്ത്രി മേഴ്‌സിക്കുട്ടി അമ്മയ്ക്ക് ഒരു അവസരം കൂടി നൽകാൻ നേതൃത്വം ആലോചിക്കുന്നു.
സിപിഎം കോട്ടയായിരുന്ന കുണ്ടറയിൽ സിറ്റിങ് മന്ത്രിയായിരുന്ന മേഴ്‌സിക്കുട്ടി അമ്മ 2021ലാണ് പരാജയപ്പെടുന്നത്. കഴിഞ്ഞ മന്ത്രി സഭയിൽ പരാജയപ്പെട്ട ഏക മന്ത്രി മേഴ്‌സിക്കുട്ടി അമ്മയായിരുന്നു.
കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇത്തവണത്തേത് എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
മേഴ്സിക്കുട്ടിയമ്മ അല്ലെങ്കിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോം, ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.എൽ സജികുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ അരുൺബാബു എന്നിവരിൽ ഒരാൾക്കും സാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
