അഗർത്തല: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ വീണ്ടും സിപിഎം-കോൺഗ്രസ് സഖ്യത്തിന് സാധ്യത. പ്രദ്യുത് ദേബ് ബർമ്മന്‍റെ തിപ്ര മോത പാർട്ടിയേയും ഒപ്പം നിര്‍ത്താനുള്ല നീക്കമാണ് സിപിഎം നടത്തുന്നത്.
മോദി തരംഗം കണ്ട 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ രണ്ടു സീറ്റൊഴികെ മറ്റെല്ലാ സീറ്റുകളിലും സിപിഎം തന്നെയാണ് വിജയിച്ചത്. എന്നാൽ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കീഴ്മേൽ മറിഞ്ഞു.
36 സീറ്റിൽ സിപിഎമ്മിനെ പരാജയപ്പെടുത്തിയാണ് ബിജെപി അധികാരത്തിലെത്തിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് രണ്ട് സീറ്റ് നഷ്ടമായി. എന്നാൽ മാറിയ സാഹചര്യത്തിൽ ത്രിപുരയിൽ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് സിപിഎം.
പശ്ചിമബംഗാളിൽ കോൺഗ്രസുമായി സി.പി.എം ധാരണയിലെത്തുമോയെന്ന് ഇതുവരെ ഉറപ്പായിട്ടില്ലെങ്കിലും ത്രിപുരയിൽ സഖ്യത്തിനായാണ് പാർട്ടി നീങ്ങുന്നത്.2023 നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യമായാണ് സംസ്ഥാനത്ത് സിപിഎമ്മും കോണ്‍ഗ്രസ് മത്സരിച്ചത്. ഗോത്രമേഖലയിലെ ശക്തിയായ തിപ്ര മോത പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണെങ്കില്‍ രണ്ടില്‍ ഒരു സീറ്റ് സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് അവർക്ക് നല്‍കേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്