ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. ഉച്ചയോടെ തിരഞ്ഞെടുക്കുന്ന പുതിയ സംസ്ഥാന കൗണ്‍സില്‍, സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കും. ബിനോയ് വിശ്വം തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത. വൈകിട്ട് റെഡ് വൊളന്റിയര്‍ മാര്‍ച്ച് നടക്കും. അതിന് പിന്നാലെ നടക്കുന്ന പൊതുസമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും.
പ്രവര്‍ത്തന റിപ്പോര്‍ട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലും വിശദമായ ചര്‍ച്ച സമ്മേളനത്തില്‍ നടക്കും. ഉയര്‍ന്നു വന്നിട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് നേതൃത്വം മറുപടി നല്‍കും.സമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മയില്‍ ഇന്ന് പൊതുയോഗത്തില്‍ പങ്കെടുത്തക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്