സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ കോൺഗ്രസിലേക്കെന്ന് റിപ്പോർട്ട്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു അബ്ദുൾ ഷുക്കൂർ. സിപിഐ നേതൃത്വവുമായി ഇടഞ്ഞതിനെ തുടർന്നാണ് സിപിഐ ജില്ലാ കൗൺസിൽ അംഗം കൂടിയായ അബ്ദുൾ ഷുക്കൂർ രാജി വെച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം പാർട്ടി വിട്ട അബ്ദുൾ ഷുക്കൂർ ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ വിഷയത്തിൽ ഇതുവരെ ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. സിപിഐയുടെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായും 14 വർഷത്തോളം സിപിഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അബ്ദുൾ ഷുക്കൂർ.
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറവമ്പിൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിക്കും എന്നാണ് പുറത്തു വരുന്ന വിവരം. ഇതിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്