തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ തൃശൂരിൽ ചുവരെഴുത്തുമായി രാഷ്ട്രീയ പാർട്ടികൾ സജീവമാകുകയാണ്. എന്നാൽ
വി എസ് സുനിൽകുമാറാകും പാർട്ടി സ്ഥാനാർത്ഥിയെന്ന പ്രചരണത്തിനെതിരെ സിപിഐയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
തിരുവനന്തപുരത്ത് ആനി രാജ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണത്തിനെതിരെയും വിമർശനമുയർന്നു. പ്രചരണം തടയാനാവില്ലെങ്കിലും ബന്ധപ്പെട്ടവർ അതിൽ നിന്ന് അകലം പാലിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകി.
ഊഹാപോഹങ്ങൾ പ്രചരിക്കാറുണ്ടെങ്കിലും ബന്ധപ്പെട്ടവർക്ക് അതിൽ പങ്കുണ്ടാകാറില്ല എന്നായിരുന്നു എക്സിക്യൂട്ടിവിലെ വിമർശനം. ഇതിനാണ് ബിനോയ് വിശ്വം മറുപടി നൽകിയത്.
തൃശൂരിൽ നിന്നുതന്നെയുളള നേതാവ് രാജാജി മാത്യു തോമസാണ് വിമർശനത്തിന് തുടക്കമിട്ടത്. സ്ഥാനാർത്ഥിയാകും മുൻപേ നവമാധ്യമങ്ങളിലും മറ്റും പോസ്റ്ററുകൾ പ്രചരിക്കുന്നത് എവിടെത്തെ രീതിയാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു രാജാജിയുടെ വിമർശനം.
ഇതൊന്നും ഒരുകാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയല്ല. സ്ഥാനാർത്ഥിയെ സംബന്ധിച്ച് മാധ്യമങ്ങളിലും മറ്റും വാർത്ത വരാറുണ്ട്. എന്നാൽ അതിലൊന്നും ബന്ധപ്പെട്ടവർക്ക് പങ്ക് ഉണ്ടാകരുതെന്ന അർത്ഥഗർഭമായ പരാമർശവും രാജാജിയിൽ നിന്നുണ്ടായി. രാജാജി നിർത്തിയിടത്ത് നിന്ന് മന്ത്രി ജി ആർ അനിൽ വിമർശനം ഏറ്റെടുത്തു. തിരുവനന്തപുരത്ത് ആനിരാജ സ്ഥാനാർത്ഥിയാകുമെന്ന മാധ്യമ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജി ആർ അനിലിൻെറ വിമർശനം.
പ്രചരണം എല്ലാക്കാലത്തും ഉണ്ടാകാറുണ്ടെങ്കിലും അതിൻെറ ഭാഗമാകാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം എന്നായിരുന്നു ബിനോയ് വിശ്വത്തിൻെറ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്