തിരുവനന്തപുരം: സിപിഐയിലെ നാല് മന്ത്രിമാരും ഇത്തവണ മത്സര രംഗത്ത് ഉണ്ടാകും. തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറി നിൽക്കുന്ന പതിവ് ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനം.
റവന്യൂമന്ത്രി കെ രാജൻ ഒല്ലൂരിൽ തന്നെ മത്സരിക്കും. മന്ത്രി ജി ആര്‍ അനിൽ നെടുമങ്ങാട്ട് രണ്ടാം മത്സരത്തിന് ഉണ്ടാകും.
കടുത്ത മത്സരം പ്രതീക്ഷിക്കുന്ന ചേര്‍ത്തലയിൽ മന്ത്രി പി പ്രസാദല്ലാതെ മറ്റൊരു ഓപ്ഷൻ നിലവിൽ സിപിഐയ്ക്ക് മുന്നിലില്ല.
ചിഞ്ചുറാണി മത്സര രംഗത്ത് ഉണ്ടാകും. അത് പക്ഷെ ചടയമംഗലത്ത് തന്നെയെന്ന് സിപിഐ ഉറപ്പിച്ചിട്ടില്ല. ചടയമംഗലത്ത് പുതുമുഖം വന്നേക്കുമെന്നാണ് സൂചന.
സിറ്റിംഗ് എംഎൽഎ ആണെങ്കിൽ ചാത്തന്നൂരിൽ ജിഎസ് ജയലാൽ നാലാം ഊഴത്തിനിറങ്ങേണ്ടിവരും. പകരം ആരെന്ന ചോദ്യം പാര്‍ട്ടിയെ കുഴക്കുന്നുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
