ന്യൂഡെല്‍ഹി: മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാള്‍ ഡെല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ ഇപ്പോഴും ആ പദവിയില്‍ കടിച്ചു തൂങ്ങുന്നത് എന്തുകൊണ്ടാണെന്നും നിരുപം ചോദിച്ചു.
'ഡെല്‍ഹിയിലെ മദ്യ കുംഭകോണത്തിന്റെ സത്യാവസ്ഥ എന്താണെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ ഈ അഴിമതിയില്‍ ഒരു മുഖ്യമന്ത്രിയുടെ മേല്‍ അഴിമതി ആരോപിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ ഇപ്പോഴും അധികാരം മുറുകെ പിടിക്കുകയാണ് മുഖ്യമന്ത്രി. ഇത് എന്ത് ധാര്‍മ്മികതയാണ്? അദ്ദേഹം ഉടന്‍ രാജിവെക്കണം,' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എക്‌സില്‍ കുറിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, വെറും 11 വര്‍ഷം മാത്രം പ്രായമുള്ള ആം ആദ്മി പാര്‍ട്ടി, രാഷ്ട്രീയം പൂര്‍ണ്ണമായും അധാര്‍മികമാകുന്നതിന് ഉദാഹരണമാണെന്നും സഞ്ജയ് നിരുപം കൂട്ടിച്ചേര്‍ത്തു.
ആം ആദ്മി പാര്‍ട്ടി മേധാവിയോട് തനിക്ക് സഹതാപമുണ്ടെങ്കിലും, അരിന്ദ് കെജ്രിവാളിന്റെ ധാര്‍മ്മികതയുടെ പുതിയ നിര്‍വചനം കാരണം പോസ്റ്റ് എഴുതാന്‍ നിര്‍ബന്ധിതനായി എന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബിജെപിയില്‍ നിന്നുള്ള ലാല്‍ കൃഷ്ണ അദ്വാനി, കോണ്‍ഗ്രസിലെ മാധവ്റാവു സിന്ധ്യ, കമല്‍നാഥ് തുടങ്ങിയ നേതാക്കള്‍ ഹവാല അഴിമതിയുമായി ബന്ധപ്പെട്ട ഡയറിയില്‍ പേരുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ധാര്‍മ്മികതയുടെ പേരില്‍ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവച്ചെന്ന് നിരുപം ചൂണ്ടിക്കാട്ടി. ഒരു ട്രെയിന്‍ അപകടത്തിന്റെ പേരില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി പോലും രാജിവെച്ചിരുന്നുവെന്നും സഞ്ജയ് നിരുപം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്