തൃശൂർ: അനിൽ അക്കര നിയമസഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയേക്കും. അടാട്ട് തിരിച്ചുപിടിച്ച് പഞ്ചായത്ത് പ്രസിഡൻറായ അക്കര, നിയമസഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങുമെന്നാണ് സൂചനകൾ.
2016ൽ സി എൻ ബാലകൃഷ്ണന്റെ എതിർപ്പ് വകവെയ്ക്കാതെയാണ് അനിൽ അക്കരയെ കോൺഗ്രസ് വടക്കാഞ്ചേരിയിൽ ഇറക്കിയത്.
അടാട്ട് പഞ്ചായത്തിൻറെ സാരഥിയായി നിരവധി പുരസ്‌കാരങ്ങൾ നേടിയ, ജില്ലാ പഞ്ചായത്ത് അംഗമെന്ന നിലയിൽ തിളങ്ങിയ അക്കര 43 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്.
തുടർന്ന് പിണറായി വിജയൻ സർക്കാരിനെതിരെ അഴിമതിയുടെ പോർമുഖം തുറന്ന് തളരാതെ പോരാടിയ അനിൽ അക്കരയെ ആണ് നിയമസഭയിൽ കണ്ടത്.
അഞ്ച് വർഷം മുൻപ് വടക്കാഞ്ചേരിയിൽ പരാജയപ്പെട്ട്, ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തീരുമാനിച്ച അനിൽ അക്കര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
