മധ്യപ്രദേശ്: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ മലക്കം മറിഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. ബിജെപി കേന്ദ്രങ്ങളുമായി ചർച്ച നടത്തിയെന്നത് എതിരാളികൾ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണെന്നും താൻ എന്നും ഒരു കോൺഗ്രസുകാരനായിരിക്കുമെന്നും കമൽനാഥ് ഇന്ന് മധ്യപ്രദേശിൽ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുമെന്നും കമൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുലുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കമൽനാഥ് ന്യായ് യാത്രയിൽ പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കമൽനാഥും മകനും ലോക്‌സഭാ എംപിയുമായ നകുൽനാഥും യാത്രയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പരോക്ഷമായി സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കമൽനാഥും മകനും ബിജെപിയിൽ ചേരുമെന്ന വാർത്ത പരന്നത്.
ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് തന്നെ പരിഗണിക്കാത്തതില്‍ നീരസപ്പെട്ടാണ് പൊടുന്നനെ പാര്‍ട്ടി വിടാന്‍ കമല്‍നാഥ് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ നകുല്‍ നാഥ് തന്റെ സോഷ്യല്‍ മീഡിയ ബയോകളില്‍ നിന്ന് കോണ്‍ഗ്രസിന്റെ പേര് വെട്ടിയത് അഭ്യൂഹങ്ങള്‍ ശക്തമാക്കി.
എന്നാൽ അപകടം മനസ്സിലാക്കിയ കോൺഗ്രസ് ഹൈക്കമാൻഡും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കമൽനാഥുമായി നേരിട്ട് സംസാരിച്ച് ഭിന്നത പരിഹരിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ന്യായ് യാത്രയിൽ പങ്കെടുക്കുമെന്ന് കമൽനാഥ് പ്രഖ്യാപിച്ചത്. കോൺഗ്രസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഞങ്ങളുടെ പാർട്ടിയിലെ മുതിർന്ന നേതാവാണ് കമൽനാഥ്. എന്നും കോൺഗ്രസുകാരനാണ്. അദ്ദേഹം പാർട്ടി വിടുമെന്നത് ബി.ജെ.പിയും മാധ്യമങ്ങളും ഉണ്ടാക്കിയ അഭ്യൂഹമാണ്. ഞാൻ സംസാരിച്ചു. അദ്ദേഹം ന്യായാത്രയിൽ പങ്കെടുക്കും,” കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്