ഇടുക്കി: ഇടുക്കി മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ്. കേരള കോൺഗ്രസ് മല്‍സരിച്ചാൽ വിജയ സാധ്യത ഇല്ലെന്നാണ് കോൺഗ്രസ് ജില്ല നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെയോ ജില്ല പ്രസിഡന്റ് എം.ജെ.ജേക്കബിനെയോ കളത്തിലിറക്കാനാണ് കേരള കോൺഗ്രസിന്റെ നീക്കം.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി അടക്കമുള്ളവർ ആവശ്യം ഉന്നയിച്ച് പരസ്യമായി രംഗത്തെത്തി. എന്നാൽ വിട്ടുവീഴ്ചയ്ക്ക് കേരള കോൺഗ്രസ് ഇതുവരെ തയാറായിട്ടില്ല.
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിൽ 16,000 വോട്ടിന്റെ ഭൂരിപക്ഷവും കട്ടപ്പന നഗരസഭയും ഒന്‍പത് പഞ്ചായത്തുകളും യു ഡി എഫിനൊപ്പമാണ്.
Tags: Kerala Assembly Election 2026 candidate predictions
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
