തിരുവനന്തപുരം: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനായി ലീഗ് വാദം ഉന്നയിച്ചിരുന്നു, ലീഗിന് മൂന്ന് സീറ്റ് അർഹതപ്പെട്ടതാണെന്ന് പല കോൺഗ്രസ് നേതാക്കളും പ്രതികരിച്ചിരുന്നതാണ്. എന്നാൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നു. റിപ്പോർട്ടർ ചാനലാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
നിലവിലെ സിറ്റിങ് സീറ്റ് വിട്ട് നൽകാനാകില്ലെന്നാണ് കോൺഗ്രസ് നിലപാട്. ഈ തീരുമാനം ലീഗ് നേതൃത്വത്തെ അറിയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് നൽകാനും കൊല്ലം ആർഎസ്പിക്ക് നൽകാനും ധാരണയായിരുന്നു,
രാഹുൽഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റാണ് ലീഗ് ആവശ്യപ്പെട്ടത്. കണ്ണൂർ, വടകര സീറ്റുകളിലും അവകാശവാദം ഉന്നയിച്ചിരുന്നു. 16 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 2 സീറ്റ് ലീഗിനും ഓരോ സീറ്റ് വീതം കേരള കോൺഗ്രസിനും ആർഎസ്പിക്കും നൽകും.
മുസ്ലിം ലീഗ് നേതൃത്വത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും യുഡിഎഫ് യോഗത്തിൽ സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമുണ്ടായെന്നും കോൺഗ്രസ് വ്യക്തമാക്കി. ഫെബ്രുവരി 5-ന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്