ഡൽഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജനം ഔദ്യോഗികമായി പൂർത്തിയായി. ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിൽ നാലെണ്ണത്തിൽ എഎപി മത്സരിക്കും, ബാക്കി മൂന്നിടത്ത് കോൺഗ്രസ് പാർട്ടിയും മത്സരിക്കും.
കരാർ പ്രകാരം നോർത്ത് ഈസ്റ്റ്, ചാന്ദ്‌നി ചൗക്ക്, നോർത്ത് വെസ്റ്റ് എന്നിവിടങ്ങളിൽ കോൺഗ്രസും ന്യൂഡൽഹി, ഈസ്റ്റ് ഡൽഹി, വെസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി സീറ്റുകളിൽ എഎപിയും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ മുകുൾ വാസ്‌നിക് സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
ഗുജറാത്ത്, ഹരിയാന, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിലെ സീറ്റ് വിഭജനത്തിനും പാര്‍ട്ടികള്‍ ധാരണയായിട്ടുണ്ട്. ഗുജറാത്തിലെ ബറൂച്ച്, ഭാവ്നഗര്‍ സീറ്റുകളില്‍ എഎപി മത്സരിക്കും.ഹരിയാനയില്‍ എഎപി ഒരു സീറ്റില്‍ (കുരുക്ഷേത്ര) മത്സരിക്കും.
ചണ്ഡീഗഡിലെ ഏക സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ഗോവയില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്നും വാസ്നിക് പറഞ്ഞു. എഎപി രാജ്യസഭാംഗം സന്ദീപ് പഥക്, മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, അതിഷി എന്നിവര്‍ എഎപിക്കു വേണ്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്-എഎപി സീറ്റ് ധാരണയായെങ്കിലും പഞ്ചാബില്‍ ഇരു പാര്‍ട്ടികളും വേറെ വേറെയാണ് മത്സരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്