കോട്ടയം: വൈക്കം മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ സി കെ ആശ മത്സരിച്ചേക്കില്ലെന്ന് സൂചന. ആശയ്ക്ക് പകരം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി പ്രദീപ് പരിഗണനയിലുണ്ട്.
രണ്ട് ടേം വ്യവസ്ഥ പൂര്‍ത്തിയാകുന്നതിനാലാണ് ആശ ഒഴിയുന്നത്. നേരത്തെയും വൈക്കത്ത് പ്രദീപിന്റെ പേര് പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രദീപിനെ മാറ്റി ആശയെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
ഇത്തവണ പ്രദീപ് തന്നെ വൈക്കത്ത് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. വൈക്കം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് പി പ്രദീപ്.
അതേസമയം യുഡിഎഫ് വൈക്കത്ത് പുതുമുഖ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ആലോചിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
