കെപിസിസി മാധ്യമസമിതി അധ്യക്ഷനായി ചെറിയാൻ ഫിലിപ്പ് 

MARCH 16, 2024, 12:25 PM

കെപിസിസി മാധ്യമസമിതി അധ്യക്ഷനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചതായി റിപ്പോർട്ട്. ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസനാണ് ചെറിയാൻ ഫിലിപ്പീന് ചുമതല നൽകിയത്. മുന്‍ ബ്ലോക്ക് പ്രസിഡന്റുമാരെ ഡിസിസി എക്‌സിക്യൂട്ടിവില്‍ ഉൾപ്പെടുത്താനും ധാരണയായിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥം രൂപീകരിച്ച മാധ്യമ സമിതിയുടെ ചുമതലയാണ് പാർട്ടി ചെറിയാൻ ഫിലിപ്പിന് നൽകിയത്. ചെറിയാൻ ഫിലിപിന് പുറമെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, ഡോക്ടർ എം ആർ തമ്പാൻ ഉൾപ്പെടെ ഏഴംഗങ്ങളാണ് സമിതിയിലുള്ളത്. 

അതേസമയം നവമാധ്യമങ്ങളിൽ ഉൾപ്പെടെ ഉള്ളവയുടെ പ്രചാരണം ഏകോപിപ്പിക്കലാണ് സമിതിയുടെ ചുമതല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനായി കെപിസിസി ആക്ടിംഗ് പ്രസിഡണ്ട് എംഎം ഹസ്സന്റെ നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനങ്ങൾ എന്നാണ് പുറത്തു വരുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam