ന്യൂഡെല്‍ഹി: 43 എംഎല്‍എമാരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ജാര്‍ഖണ്ഡ് ഗതാഗത മന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായ് സോറന്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ''ഞങ്ങള്‍ക്ക് 43 എംഎല്‍എമാരുടെ പിന്തുണയുണ്ട്, അവര്‍ എന്നെ നേതാവായി തിരഞ്ഞെടുത്തു,'' ചമ്പായ് സോറന്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി അറസ്റ്റിലായ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, താന്‍ അറസ്റ്റിലായാല്‍ മന്ത്രി ചമ്പായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്നു കാട്ടി മഹാഗഡ്ബന്ധന്‍ എംഎല്‍എമാര്‍ക്ക് കത്തയച്ചിരുന്നു.
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജിക്കും അറസ്റ്റിനും ശേഷമുള്ള സ്ഥിതിഗതികള്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഉന്നത നേതാക്കള്‍ ബുധനാഴ്ച വൈകുന്നേരം യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തില്‍ സോണിയ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് ശരദ് പവാര്‍, ഡിഎംകെ നേതാവ് ടിആര്‍ ബാലു തുടങ്ങിയവര്‍ പങ്കെടുത്തു.
ഹേമന്ത് സോറനെതിരെ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ദുരുപയോഗം ചെയ്യുകയും രാജിവയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് ഖാര്‍ഗെ ആരോപിച്ചു. 'ആരെങ്കിലും മോദി ജിയോടൊപ്പമില്ലെങ്കില്‍ അയാള്‍ ജയിലില്‍ പോകും. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പിന്നാലെ ഇഡിയെ കയറ്റി വിടുന്നത് ഫെഡറലിസത്തെ നശിപ്പിക്കുന്നതിന് തുല്യമാണ്,' ഖാര്‍ഗെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്