'കണ്ണൂരില്‍ നിന്ന് മത്സരിക്കാനാകില്ല'; നിലപാട് വ്യക്തമാക്കി കെ. സുധാകരന്‍

FEBRUARY 29, 2024, 2:41 PM

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് മത്സരിക്കാനാകില്ലെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. എഐസിസി സ്‌ക്രീനിങ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയത്.

അതേസമയം യോഗത്തിലെ തീരുമാനങ്ങള്‍ ന്യൂഡല്‍ഹിയിലെ കേന്ദ്ര അതോറിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. സിപിഎം സ്ഥാനാര്‍ത്ഥിയായി എം.വി ജയരാജന്‍ മത്സരിക്കുന്നതിനാല്‍ കണ്ണൂരില്‍ കെ. സുധാകരന്‍ മത്സരിക്കണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. അതിനാല്‍ തന്നെ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കട്ടേയെന്ന വികാരമാണ് യോഗത്തിലുണ്ടായത്. മണ്ഡലത്തില്‍ സുധാകരന്‍ മത്സരിച്ചില്ലെങ്കില്‍ പകരം കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്തിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന വിവരങ്ങള്‍ ഉണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam