കൊൽക്കത്ത: കൊൽക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജിവെക്കുന്നു. മാർച്ച് അഞ്ചിന് രാജിവെക്കുമെന്ന് അദ്ദേഹം അറിയിച്ചു.
രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് ജഡ്ജി രാജിവെക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും കൊല്‍ക്കത്ത ചീഫ് ജസ്റ്റിസിനും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും അയച്ചതായാണ് ജസ്റ്റിസ് അഭിജിത് ഗാംഗുലി വ്യക്തമാക്കിയത്.
തനിക്കുവന്ന കേസുകള്‍ എല്ലാം ഒഴിവാക്കിയെന്നും രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി അഭിജിത്ത് ഗാംഗുലി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പശ്ചിമബംഗാളിലെ തംലുക് ലോക്‌സഭാ സീറ്റിലേക്ക് അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്