ലക്‌നൗ: അനന്തിരവന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്ത് ബിഎസ്പി അധ്യക്ഷ മായാവതി. നിര്‍ണായക പാര്‍ട്ടി യോഗത്തിന് ശേഷം, ആകാശിന്റെ പിതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ആനന്ദ് കുമാറിനെയും രാജ്യസഭാ എംപി റാംജി ഗൗതമിനെയും പുതിയ ദേശീയ കോ-ഓര്‍ഡിനേറ്റര്‍മാരായി മായാവതി നിയമിച്ചു.
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ കുടുംബാംഗങ്ങളെ ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാം ഒരിക്കലും എതിര്‍ത്തിട്ടില്ലെങ്കിലും, പാര്‍ട്ടിയെയോ പ്രസ്ഥാനത്തെയോ ദോഷകരമായി ബാധിക്കാന്‍ അവരില്‍ ആരെങ്കിലും തന്റെ പേര് ദുരുപയോഗം ചെയ്താല്‍, അവരെ ഉടന്‍ നീക്കം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെന്നും അവര്‍ പറഞ്ഞു.
തന്റെ ബന്ധുവായ അശോക് സിദ്ധാര്‍ത്ഥിനെ പാര്‍ട്ടിയില്‍ മായാവതി നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തിന്റെയും മരുമകനാണ് ആകാശ് ആനന്ദ്. ബിഎസ്പിയുടെ സംഘടനാ ശക്തിയെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കിയെന്നാണ് അശോക് സിദ്ധാര്‍ത്ഥിനെതിരായ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്