ബോളിവുഡ് താരം ഉർവശി റൗട്ടേല രാഷ്ട്രീയത്തിലേക്ക്. തൻ്റെ രാഷ്ട്രീയ യാത്ര ആരംഭിക്കാൻ പോകുകയാണെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചെന്നും നടി വെളിപ്പെടുത്തി. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
താരം തുടങ്ങിയ ഫൗണ്ടേഷൻ വഴി രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്നും ഉർവശി പ്രതികരിച്ചു.
ഒരവസരം ലഭിച്ചാൽ രാജ്യത്തിന്റെ ഉന്നമനത്തിനായി താൻ പ്രവർത്തിക്കുമെന്നും നടി വ്യക്തമാക്കി. എന്നാൽ ഏത് രാഷ്ട്രീയ പാർട്ടിയിലാണ് എന്നുള്ളത് നിലവിൽ വെളിപ്പെടുത്താനാകില്ല എന്നായിരന്നു താരം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്