ഷിംല: കോണ്‍ഗ്രസ് ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഭിഷേക് മനു സിംഗ്വിയെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജന്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 6 എംഎല്‍എമാരെ സിആര്‍പിഎഫ് തട്ടിക്കൊണ്ടു പോയെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു ആരോപിച്ചു.
40 എംഎല്‍എമാരാണ് കോണ്‍ഗ്രസിന് ഹിമാചല്‍ നിയമസഭയില്‍ ഉണ്ടായിരുന്നത്. അര ഡസന്‍ എംഎല്‍എമാര്‍ വോട്ട് ചെയ്യാന്‍ എത്താഞ്ഞതോടെ 34-34 എന്ന നിലയില്‍ സമനിലയിലായി മഹാജനും സിംഗ്വിയും. നറുക്കെടുപ്പില്‍ മഹാജന്‍ വിജയിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് ജയറാം താക്കൂര്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന്റെ രാജി ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കൈവിട്ടെന്നും അധികാരം ഒഴിയുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും താക്കൂര്‍ പറഞ്ഞു.
ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിജയമാണിതെന്ന് മഹാജന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്