തിരുവനന്തപുരം: അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍. സത്യപ്രതിജ്ഞ കഴിഞ്ഞ് ബിജെപി നേതാക്കളും കൗണ്‍സിലര്‍മാരും പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ആര്‍എസ്എസ് ശാഖയില്‍ പാടുന്ന ഗണഗീതം കോര്‍പറേഷന് അകത്ത് നിന്ന പ്രവര്‍ത്തകര്‍ ആലപിച്ചത്.
എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ആര്‍എസ്എസ് ഗാനങ്ങള്‍ പാടി കോര്‍പറേഷനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയിരുന്നു.
101 വാര്‍ഡുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ 50 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
