തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള തിരുവനന്തപുരം മണ്ഡലത്തില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി ആരെന്ന് വ്യക്തമായിട്ടില്ല. എന്നാൽ കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, എസ് ജയ്ശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുവെങ്കിലും ഔദ്യോഗികമായി ഒരു വിവരവും ഇതുവരെ പുറത്ത് വന്നിട്ടില്ല.
വിഷയത്തില്‍ പ്രതികരണവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കെട്ടിയിറിക്കിയ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള സ്ഥാനാര്‍ത്ഥിയാകും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതുപോലെ തന്നെ അയോദ്ധ്യ ഉയര്‍ത്തിയ രാമവികാരം കേരളത്തിലും അലയടിക്കും. കേരളത്തില്‍ അയോധ്യ വോട്ടാകും. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇത്തവണ ബിജെപിക്കൊപ്പമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്