കൊച്ചി: എല്‍ഡിഎഫിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ദല്ലാള്‍ നന്ദകുമാര്‍ വിളിച്ചിരുന്നതെന്നും പദ്മജ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്തായിരുന്നു നന്ദകുമാര്‍ സമീപിച്ചത്. വിളിച്ചപ്പോഴേ ഒഴിവാക്കി. അതിനാല്‍ തുടര്‍ ചര്‍ച്ച ഉണ്ടായില്ലെന്നും പത്മജ പറഞ്ഞു.
ബിജെപിയിലെത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണ്. സുരേഷ് ഗോപിയുമായി നല്ല ബന്ധമാണുള്ളത്. പ്രചാരണത്തിന് ക്ഷണിച്ചാല്‍ തൃശൂരിലെത്തുമെന്നും അവര്‍ പ്രതികരിച്ചു.
മാര്‍ച്ച് ഏഴിനാണ് കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയത്. പത്മജയെ എല്‍ഡിഎഫിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് നേരത്തെ ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു ചര്‍ച്ചയെന്നു താന്‍ നേരിട്ടാണ് പത്മജയെ വിളിച്ച് സംസാരിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. സൂപ്പര്‍ പദവികള്‍ ആവശ്യപ്പെട്ടതിനാലാണ് ചര്‍ച്ച മുന്നോട്ട് പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്